തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിൽ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന രീതിയിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയപരാജയത്തിന് കാരണമെന്ന് സിപിഐ കുറ്റപ്പെടുത്തിയിരുന്നു. വെളിയം ഭാർഗവന്റെയും സി.കെ ചന്ദ്രപ്പന്റെയും കാലത്ത് സിപിഐ ഇടത് മുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്നു. എന്നാൽ ഇപ്പോൾ തിരുമ്മൽ ശക്തിയായി മാറിയെന്നും വിമർശനം ഉയർന്നു.
എൽഡിഎഫ് കൺവീനർ ബിജെപി നേതാക്കളെ കണ്ടത് പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും എൽഡിഎഫ് യോഗത്തിൽ പാർട്ടി ഇക്കാര്യം ഉന്നയിക്കണമെന്നും ആവശ്യമുയർന്നു.
Discussion about this post