തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം ഇന്ന് പൗർണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടത്തും. 18 അടി ഉയരവും 20 ടൺ ഭാരവുമുള്ള വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. കൃഷ്ണശിലയിലാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്.
45 അടി ഉയരമുള്ള ശ്രീകോവിലിൽ ആണ് ശനീശ്വരനെ പ്രതിഷ്ഠ നടത്തുന്നത്. കൃഷ്ണശിലയിൽ കൊത്തുപണികളുള്ള കൽത്തൂണുകളും തേക്ക് തടിയിൽ തീർത്ത മേൽക്കൂരയ്ക്ക് ചെമ്പ് പാളി പൊതിഞ്ഞതുമാണ് ശ്രീകോവിൽ.
മഹാരാഷ്ട്രയിലെ ഷിഗ്നപ്പൂർ ശനി ക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സജ്ഞയ് പത്മാകർ ജോഷിയുമാണ് പൂജാകർമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്ര മഠാധിപതി സിൻഹാ ഗായത്രി, ക്ഷേത്ര ജ്യോതിഷി മലയൻകീഴ് കണ്ണൻ നായർ, ക്ഷേത്ര മേൽശാന്തി സജീവൻ, വർക്കല ലാൽ ശാന്തി തുടങ്ങിയവരും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. സംസ്‌കൃത സസർവകലാശാല അദ്ധ്യാപകൻ രാധാകൃഷ്ണ ശിവനാണ് വാസ്തു നിർണയിച്ചത്.
ഇന്നലെയാണ് പൂജകൾ ആരംഭിച്ചത്. ആദ്യമായാണ് ഷിഗ്നപ്പൂർ ശനി ക്ഷേത്രത്തിലെ പുരോഹിതർ മറ്റൊരു ക്ഷേത്രത്തിൽ പൂജ ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.













Discussion about this post