ക്ഷേത്രങ്ങളിൽ പ്രദക്ഷിണത്തിന് ഏറെ പ്രധാന്യമുണ്ട്. പ്രതിഷ്ഠയനുസരിച്ച് ക്ഷേത്രപ്രദക്ഷിണത്തിന്റെ എണ്ണത്തിലും മാറ്റമുണ്ട്. എന്നാൽ, ക്ഷേത്രപ്രദക്ഷിണത്തിന്റെ പ്രധാന്യമെന്താണെന്നോ എത്ര പ്രദക്ഷിണം വയ്ക്കണമെന്നോ പലർക്കും അറിയില്ല. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശിവക്ഷേത്രത്തില പ്രദക്ഷിണത്തിന് വ്യത്യാസമുണ്ട്. ശിവ ക്ഷേത്രങ്ങളിൽ പൂർണപ്രദക്ഷിണം വയ്ക്കാൻ പാടില്ല. ഇതിന് ഒരു കാരണമുണ്ട്.
പൂർണതയുടെ ഭഗവാനായാണ് ഭഗവാൻ ശിവനെ കണക്കാക്കുന്നത്. പൂർണസങ്കൽപ്പത്തിൽ വിളങ്ങുന്ന ശിവഭഗവാനെ പൂർണമായി വലം വയ്ക്കുവാൻ സാധ്യമല്ലാത്തത് കൊണ്ടാണ് ശിവക്ഷേത്രങ്ങളിൽ പൂർണപ്രദക്ഷിണം അനുവദിക്കാത്തത്. മഹാദേവന്റെ ശിരസിലൂടെ ഒഴുകുന്ന ഗംഗാദേവിയെന്ന സങ്കൽപ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം വയ്ക്കാൻ പാടില്ലെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
ശിവക്ഷേത്രങ്ങളിലെ ഏറെ പ്രധാനപ്പെട്ട വഴിപാടാണ് പിൻവിളക്കും മുൻവിളക്കും. പാർവതീ ദേവിയായിട്ടാണ് പിൻവളിക്കിനെ കരുതുന്നത്. 21 ദിവസം തുടർച്ചയായി പിൻവിളക്ക് കത്തിച്ചാൽ പ്രണയ സാഫല്യം, ദാമ്പത്യസൗഖ്യം, കുടുംബ ഐശ്വര്യം എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിലെ മറ്റൊരു പ്രധാന വഴിപാടാണ് ധാര. ശിവന് ധാര കഴിപ്പിച്ചാൽ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
Discussion about this post