സൗന്ദര്യത്തിന്റെ ലക്ഷണമായാണ് മുടിയെ ഇന്നും കാണുന്നത്. വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല നല്ല ആരോഗ്യമുള്ള ഉള്ളുള്ള മുടിവളർത്താൻ. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുടി അങ്ങോട്ട് വളരാത്തവർക്ക് അളുക്കളയിൽ നിന്ന് പരിഹാരം കണ്ടാലോ?
ഇഞ്ചി
ആന്റിഓക്‌സിഡന്റുകളാലും ആൻറിഇൻഫ്‌ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ഇഞ്ചി. ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു . ഇതിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുന്നതിനും സഹായിക്കുന്നു. മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന താരനും മറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങളും തടഞ്ഞ് ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും ഇഞ്ചിയിലുണ്ട്.2 ടേബിൾസ്പൂൺ ഇഞ്ചി ഒരല്പം വെള്ളത്തോടൊപ്പം ചേർത്ത് അരച്ചെടുത്ത് തലയോട്ടിയിലും മുടി വേരുകളിലും പുരട്ടാം. ഒരു മണിക്കൂർ കാത്തിരുന്ന ശേഷം ഏതെങ്കിലും മികച്ച ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
കറിവേപ്പില
കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു.അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിക്ക് കറിവേപ്പില വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു,തൈരും കറിവേപ്പിലയും ചേർത്തുള്ള ഹെയർക്ക് പാക്ക് മുടി വളരാൻ സഹായകമാണ്. ഒരു പിടി കറിവേപ്പില എടുത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കുക. 34 ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾ സ്പൂൺ കറിവേപ്പില പേസ്റ്റ് ചേർക്കുക. ശേഷം മുടിയിൽ തേച്ച്പിടിപ്പിക്കുക.
ഉള്ളി
കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും ചർമകോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്‌നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ തടയുകയും ചെയ്യുന്നു. ഏകദേശം അര മണിക്കൂറെങ്കിലും സവാള നീര് മുടിയിൽ ഇരിക്കാൻ അനുവദിക്കുക. ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം.
Discussion about this post