എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ജാമ്യം നൽകി ഹൈക്കോടതി. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉൾപ്പെടെ 17 പേർക്കാണ് ജാമ്യം നൽകിയത്. ഒൻപത് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
എല്ലാ ആഴ്ചയിലും പോലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണം എന്നതുൾപ്പെടെ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഒരു മൊബൈൽ നമ്പർ മാത്രം ഉപയോഗിക്കാനെ ഇവർക്ക് അനുവാദം ഉള്ളൂ. ഈ നമ്പൻ എൻഐഎയ്ക്ക് നൽകണം. മൊബൈൽ ഫോണിലെ ലൊക്കേഷൻ ഓഫ് ചെയ്തിടരുത് എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായ കരമന അഷ്‌റഫ് മൗലവി, യഹിയ തങ്ങൾ തുടങ്ങിയവർക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇവർക്ക് ജാമ്യം നൽകിയാൽ വീണ്ടും സംഘടനാ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. കോടതി ജാമ്യ ഹർജി തള്ളിയ ഒൻപത് പേരും ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.
Discussion about this post