തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടരുന്നു. അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്ത്‌വിട്ട് ആരോഗ്യവകുപ്പ്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്ന് പേരാണ് മരണപ്പെട്ടത്.
അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് രോഗ വിവരക്കണക്കുകൾ. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
Discussion about this post