തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങളുടെ നിർമാണത്തിന് ഇനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരെയുണ്ടായിരുന്ന ഹൈക്കോടതിയുടെ സ്‌റ്റേ നീക്കിയതോടെ സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഇതോടെ, ഇനി ഇത്തരം കാര്യങ്ങൾക്ക് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായി വരില്ല.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ആരാധനാലയങ്ങളുടെ നിർമാണത്തിന് ജില്ലാഭരണകൂടത്തിന്റെ അനുമതിയ്ക്ക് പകരം ഈ അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിക്കൊണ്ട് 2021ൽ ഉത്തരവായിരുന്നു. എന്നാൽ, ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ആരാധനാലയങ്ങൾ നിർമിക്കുമ്പോൾ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിന് സാധ്യതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രഹസ്യമായി അന്വേഷിച്ചതിന് ശേഷമായിരുന്നു ജില്ലാ ഭരണകൂടം അനുമതി നൽകേണ്ടത്. പുതിയ ഭേതഗതി പ്രകാരം, ഈ അധികാരം മുഴുവനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയായിരുന്നു.
Discussion about this post