മലയാള പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു. ആനി എന്ന ചിത്ര ഷാജി കൈലാസ്. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ആനി ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് തിരുവനന്തപുരത്ത് താമസിച്ചുവരികയാണ്.
സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹം ഏറെ കൗതുകത്തോടെയായിരുന്നു ആരാധകർ കേട്ടത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. മൊബൈൽ ഫോൺ ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത് വളരെ പ്രയാസപ്പെട്ടാണ് ആനിയും ഷാജി കൈലാസും പ്രണയിച്ചത്’നസ്രാണി പെണ്ണിനെ കെട്ടിയത് അപ്പവും സ്റ്റൂവും കഴിക്കാനാണ്’ എന്ന് ഷാജി പറയാറുണ്ടത്രെയെന്ന് ആനി പറയുന്നു. ആനി അവതരിപ്പിക്കുന്ന ടി.വി. പാചക ഷോയിലായിരുന്നു വെളിപ്പെടുത്തൽ
അതേസമയം ചിത്ര -ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു ആൺകുട്ടികളാണുള്ളത്. ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്നിങ്ങനെയാണ് മക്കളുടേ പേരുകൾ. ആനിയുടെ പേരിട്ട റസ്റ്റോറന്റുകൾ മക്കൾ ആരംഭിച്ചിരുന്നു. ‘റിംഗ്‌സ് ബൈ ആനി’ ആദ്യം തിരുവനന്തപുരത്തും പിന്നെ കൊച്ചിയിലും തുറന്നു.അടുത്തിടെ ബിഗ് അവ്ൻ എന്ന പേരിൽ ആനി ഒരു കാറ്റ്‌റിഗ് യൂണിറ്റ് ആരംഭിച്ചു
Discussion about this post