അംബാനി കുടുംബത്തിലെ ഫാഷൻ ഐക്കൺ ആണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി. സഹോദരൻ അനന്ത് അംബാനിയുടെയും രാധിക മെച്ചന്റിന്റെയുും വിവാഹപരിപാടികൾക്ക് വധൂവരന്മാരെക്കാൾ സ്റ്റാർ ആകുന്നത് ഇഷയാണ്. വിവാഹത്തിന്റെ ഓരോ ചടങ്ങുകൾക്കും അതിമനോഹരമായ ഫാഷൻ ഔട്ട്ഫിറ്റുകൾകൊണ്ട് ഇഷ ഏവരുടെയും ആരാധനാ കഥാപാത്രമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ സംഗീത് പരിപാടിയിൽ ഇഷ അംബാനി ധരിച്ച മനോഹരമായ സാരിയാണ് ഫാഷൻലോകത്തെ ചർച്ചാവിഷയം. കസ്റ്റമൈസ് ചെയ്യിച്ചെടുത്ത മൂന്ന് വസ്ത്രങ്ങളായിരുന്നു ഇഷ ധരിച്ചിരുന്നത്. ഫാൽഗുണി ഷെയ്ൻ ഡിസൈൻ ചെയ്ത പീക്കോക്ക് കളർ ലെഹങ്കയും ഷിയാപറെല്ലിയുടെ സിൽവർ- നീല കോമ്പിനേഷനിൽ വരുന്ന സാരിയും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയുമാണ് ഇഷ ധരിച്ചിരുന്നത്. എന്നാൽ, പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഷിയാപരെല്ലിയുടെ ക്രിയേറ്റീവ് കൗച്ചറിൽ നിന്നും ഇഷ തിരഞ്ഞെടുത്ത സാരി തന്നെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഷിയാപരെല്ലയുടെ ക്രിയേറ്റീവ് ഡയറക്ടറായ ഡാനിയേൽ റോസ്ബറിയാണ് ബ്ലൂ- സിൽവർ കോമ്പിനേഷനിൽ വരുന്ന ഈ സാരി ഇഷയ്ക്ക് വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. ഡാനിയേൽ റോസ്ബറി ആദ്യമായി കസ്റ്റമൈസ് ചെയ്ത സാരി കൂടിയാണ് ഇത്. പ്രീ ഡ്രേപ്പ് ചെയ്ത സിംഗിൾ കളർ ബോർഡർ ലെസ് സാരിയ്ക്ക് സിൽവർ കളർ സ്ട്രക്‌ച്ചേഡ് ബ്ലൗസ് ആണ് മാച്ച് ചെയ്തിരിക്കുന്നത്. അരയിൽ മനോഹരമായ സിൽവർ നിറത്തിലുള്ള ബ്രൂച്ചും നൽകിയിരിക്കുന്നു. ഒരു വർക്ക് പോലുമില്ലാത്ത പ്ലെയിൻ സാരിയ്ക്ക് നൽകിയിരിക്കുന്ന സിൽവർ നിറത്തിലുള്ള ബ്ലൗസ് സീക്വിനുകളും ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
സിമ്പിളും എലഗന്റുമായ സാരിയുടെ ഭംഗി ഒട്ടും ചോരാത്ത രീതിയിൽ വളരെ സിമ്പിൾ ആയ മേക്ക് അപ്പും ആക്‌സസറീസും ആണ് ഇഷ തിരഞ്ഞെടുത്തിരിക്കുന്നത്. സെലിബ്രിറ്റി സ്‌റ്റെലിസ്റ്റ് ആയ അനൈത ഷ്രോഫാണ് ഇഷയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ട് നിരയുള്ള എന്നാൽ, ഒട്ടും ഹെവിയല്ലാത്ത വജ്രനെക്ലേസ് ആണ് ഇഷ ധരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം അധികം കലിപ്പമില്ലാത്ത ഡയമണ്ട് നെറ്റിച്ചുട്ടിയും സ്റ്റഡ് കമ്മലും ധരിച്ചിരിക്കുന്നു.
ഇഷയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നീല സാരിയിൽ ഇഷയെ രാജകുമാരിയെ പോലെ തോന്നുന്നുവെന്നാണ് പലരുടെയും അമന്റുകൾ. കല്യാണപ്പെണ്ണിനെ പോലും കടത്തിവെട്ടും നാത്തൂനെന്നും കമന്റുകളുണ്ട്.
Discussion about this post