ടൊറന്റോ: സ്വര്‍ണ്ണഖനി വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിക്കാമെന്ന് പുതിയ കണ്ടെത്തല്‍. കാനഡയിലെ ഒരുകൂട്ടം ഗവേഷകരാണ് പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
കമ്പ്യൂട്ടറിന്റെ ഉപയോഗ ശൂന്യമായ ചിപ്പുകളും സര്‍ക്യൂട്ട് ബോര്‍ഡും മറ്റ് ഇലക്ട്രോണിക് മാലിന്യങ്ങളും ഉപയോഗിച്ച് സ്വര്‍ണ്ണം ഉണ്ടാക്കിയെടുക്കാമെന്നാണ് കണ്ടെത്തല്‍. നൈട്രിക് ആസിഡിന്റെ 5000 ലിറ്റര്‍ മിശ്രിതം ഉപയോഗിച്ച് സര്‍ക്യൂട്ട് ബോര്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണം വരെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവ്, കുറഞ്ഞ വിഷാംശം തുടങ്ങിയ ഗുണങ്ങളാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്വര്‍ണ്ണം ഖനനം ചെയ്തെടുക്കാന്‍ സോഡിയം സയനേഡ് ഉപയോഗിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍, പുതിയ കണ്ടുപിടുത്തം പരിസ്ഥിതിയെ മാലിന്യ മുക്തമാക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.
Discussion about this post