തൃശൂർ: ആവേശം സിനിമയിലെ രംഗണ്ണൻ സ്റ്റൈലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 32 പേർ പിടിയിൽ. ഗുണ്ടാനേതാവിന്റെ കൂട്ടാളികൾ, ആരാധകർ എന്നിവരുൾപ്പെടെയാണ് പിടിയിലായത്.ഇതിൽ 1 പ്രായപൂർത്തിയാകാത്ത 6 പേരെ പോലീസ് താക്കീത് ചെയ്ത് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഇന്നലെ ഉച്ചയോടെ തെക്കേ ഗോപുര നടയ്ക്ക് സമീപത്ത് വച്ചാണ് സംഭവം.പാർട്ടി തുടങ്ങും മുമ്പേ പോലീസ് സ്ഥലത്തെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി.കേക്കുമായി കാത്തിരുന്ന സംഘത്തെയും ‘കുട്ടി ഫാൻസി’നെയും നാല് ജീപ്പുകളിലായെത്തിയ പോലീസ് സംഘം വളയുകയായിരുന്നു.
ഗുണ്ടാത്തലവൻ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലൂടെ റീൽസായി പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവന് വേണ്ടി അനുയായികൾ കുറ്റൂരിലെ കോൾപാടത്ത് പാർട്ടി നടത്തിയതിന്റെ റീലുകൾ നേരത്തേ പ്രചരിച്ചിരുന്നു. അന്നും ആരാധകരായ നിരവധി വിദ്യാർത്ഥികൾ സംഘത്തിലുണ്ടായിരുന്നു.
Discussion about this post