ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. നാടക പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിതാര. എട്ടാം ക്ലാസ്സ് മുതൽ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിചേർന്നത് കലോത്സവവേദികളിലൂടെയാണ്.പൊട്ടാസ് ബോംബിനു ശേഷം സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ അനു ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു. അതിനുശേഷം ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായൻസ്, സർവോപരി പാലക്കാരൻ, ക്യാപ്റ്റൻ എന്നീ സിനിമകളിൽ അനു സിതാര മികച്ച അഭിനയം കാഴ്ചവെച്ചു.
ഫാഷൻഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭർത്താവ്.അനുവിന്റെയും വിഷ്ണുവിന്റെയും ഒൻപതാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷികത്തോടനുബന്ധിച്ച് അനു പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ഹാപ്പി ആനിവേഴ്‌സറി ടു അസ്’ എന്നാണ് ക്യാപ്ഷൻ.
2015 ൽ രജിസ്റ്റർ വിവാഹമായിരുന്നു അനുവിന്റേത്. പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അനു വിഷ്ണുവിനെ പരിചയപ്പെടുന്നത്.അനു ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആയിരിക്കെ ആയിരുന്നു വിവാഹം.അച്ഛനെയും അമ്മയെയും പോലെ വിപ്ലവ വിവാഹമായിരുന്നു അനുവിന്റേതും. അമ്മ ഹിന്ദുവും, അച്ഛൻ മുസ്ലീമും ആയിരുന്നു. അത് തന്നെയായിരുന്നു വലിയ പ്രശ്‌നമായതും.തന്നെക്കാൾ അഞ്ച് വയസ്സ് മൂത്ത ആളാണ് വിഷ്ണു ഏട്ടൻ. പക്ഷേ ചിലർ ഞങ്ങളെ ഒരുമിച്ച് കണ്ടാൽ, അനിയനാണോ, സഹോദരനാണോ എന്ന് ചോദിക്കുമ്പോൾ, ഈ വയസ്സിലും ഇത്ര സുന്ദരനായിരിക്കുന്ന വിഷ്ണു ഏട്ടനോട് അസൂയ തോന്നാറുണ്ട് എന്നും അനു മുൻപ് പറഞ്ഞിരുന്നു.തന്നെ ഏറ്റവും നന്നായി മനസിലാക്കുന്നയാളാണ് ഭർത്താവെന്ന് താരം പല അഭിമുഖത്തിലും പറഞ്ഞിരുന്നു.
Discussion about this post