കൊല്ലം: സംഘടനവിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥി നേതാവിനെതിരെ കൊലവിളി മുഴക്കി എസ്എഫ്‌ഐ. പുനലൂർ എസ്എൻ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന വിഷ്ണു മനോഹരനെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്. അടുത്തിടെയാണ് എസ്എഫ്‌ഐ വിട്ട് വിഷ്ണു എഐഎസ്എഫിൽ ചേർന്നത്.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ആരോമലാണ് ഭീഷണിപ്പെടുത്തിയത് എന്ന് വിഷ്ണു പറയുന്നു. ഫോണിലൂടെയും അല്ലാതെയുമാണ് ആരോമലിൽ നിന്നും എസ്എഫ്‌ഐ നേതാക്കളിൽ നിന്നും വിഷ്ണുവിന് ഭീഷണി ഉയരുന്നത്. കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ വീടുവരെ അടിയ്ക്കുമെന്നാണ് ഭീഷണി. വീട്ടുകാരുടെ മുൻപിലിട്ട് ചെവിക്കല്ല് അടിച്ച് പൊട്ടിയ്ക്കുമെന്നും അത് ചോദിക്കാൻ ആരെങ്കിലും വന്നാൽ മൂക്കാമണ്ട അടിച്ച് പൊട്ടിയ്ക്കുമെന്നും ഭീഷണിയുണ്ട്.
എസ്എഫ്‌ഐ നേതാക്കളിൽ നിന്നും സംഘടനാവിരുദ്ധമായ നിലപാടും നടപടികളും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വിഷ്ണുവിനെതിരെ ഭീഷണി ഉയരുകയായിരുന്നു. ഇതോടെയാണ് എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്നത്. എസ്എഫ്‌ഐയുടെ പ്രവർത്തനങ്ങളിൽ മടുത്തുവെന്നും വിഷ്ണു പറയുന്നു.
Discussion about this post