ന്യൂയോർക്: വാസയോഗ്യമായ എക്‌സോപ്ലാനറ്റുകൾക്കായുള്ള അന്വേഷണത്തിൽ തകർപ്പൻ കണ്ടെത്തൽ നടത്തി ഗവേഷണ സംഘം.
ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിക്കാൻ സ്വീകരിച്ച അവരുടെ പഠനം പ്രകാരം , ഏകദേശം 48 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹത്തിന് മറ്റൊരു ഭൂമിയാകാൻ എല്ലാ സാധ്യതകളും ഉണ്ട്. സെറ്റസ് നക്ഷത്രസമൂഹത്തിൽ അവർ കണ്ടെത്തിയ എക്സോപ്ലാനറ്റ് LHS 1140 b മഞ്ഞു കട്ടകളാൽ മൂടപ്പെട്ട ഒരു ഗ്രഹമോ അതല്ലെങ്കിൽ നിറയെ ജലമുള്ള മഹാസമുദ്രങ്ങളുള്ള ഒന്നോ ആകാമെന്നാണ് ഗവേഷണ സംഘം കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി ഡി മോൺട്രിയൽ നടത്തിയ ഏറ്റവും പുതിയ കണ്ടെത്തലുകൾ, LHS 1140 ബിയെക്കുറിച്ചുള്ള മുൻ അനുമാനങ്ങളെ തെറ്റാണെന്ന് സ്ഥാപിച്ചിരിക്കുകയാണ്. കട്ടിയുള്ള ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷമുള്ള ഒരു മിനി-നെപ്ട്യൂൺ ആണെന്നാണ് LHS 1140 ബിയെ കുറിച്ച് ശാസ്ത്രലോകം ആദ്യം കരുതിയിരുന്നത്, എന്നാൽ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള (JWST) പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് ഇത് ഭൂമിയേക്കാൾ വലിയ പാറകളോ ജലസമൃദ്ധമോ ആയ ഗ്രഹമാണെന്ന് ആണെന്നാണ്.
LHS 1140 b നമ്മുടെ സൗരയൂഥത്തിനപ്പുറം ഒരു അന്യഗ്രഹ ലോകത്തിൻ്റെ ഉപരിതലത്തിൽ ദ്രാവക ജലത്തെ പരോക്ഷമായി സ്ഥിരീകരിക്കുന്നതിനുള്ള നമ്മുടെ ഏറ്റവും മികച്ചസാധ്യതയായിരിക്കും. യൂണിവേഴ്സിറ്റി ഡി മോൺട്രിയലിലെ പ്രധാന എഴുത്തുകാരനും ഡോക്ടറൽ വിദ്യാർത്ഥിയുമായ ചാൾസ് കാഡിയക്സ്, ഈ കണ്ടെത്തലിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് പറഞ്ഞു.
സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തിയാൽ, അതോടു കൂടി സൗരയൂഥത്തിന് പുറത്ത് അന്യഗ്രഹ ജീവികളെ കൂടി കണ്ടെത്തുവാനുള്ള സാധ്യതയാണ് തുറന്നു വരുന്നത്.
Discussion about this post