തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും സൗഹൃദത്തിന് വേദിയായി വൈലോപ്പിള്ളി സംസ്‌കൃത ഭവൻ. കേന്ദ്രമന്ത്രിയാതിന് ശേഷം ഇവിടെ വച്ച് സുരേഷ് ഗോപിയ്ക്ക് നൽകിയ ആദരിക്കൽ ചടങ്ങിൽ ആയിരുന്നു രസകരമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരിപാടിയിൽ എടാ മന്ത്രിയെന്നായിരുന്നു സുരേഷ് ഗോപിയെ ഷാജി കൈലാസ് വിൡച്ചത്. പരിപാടിയിൽ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കാൻ ഷാജി കൈലാസിനോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കാൻ കയറിയ അദ്ദേഹം താൻ സ്റ്റേജിൽ കയറി അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് തന്നെ സ്‌റ്റേജിൽ കയറി സംസാരിക്കുമ്പോൾ കൈവിറയ്ക്കുന്നുണ്ട്. അതിനാൽ അധികമൊന്നും സംസാരിക്കുന്നില്ല. പറയാനുള്ളതെല്ലാം എല്ലവരും പറഞ്ഞു കഴിഞ്ഞു.
കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയെ പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് എടാ മന്ത്രിയെന്ന് മാത്രം വിൡച്ചോട്ടെ?. ഇതല്ലാതെ കൂടുതൽ ഒന്നും പറയാനില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. വേദിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയെ എല്ലാവരും കാൺകെ അദ്ദേഹം ആശ്ലേഷിക്കുകയും ചെയ്തു.
ഷാജി കൈലാസിന്റെ ആദ്യ ചിത്രമായ ന്യൂസിൽ സുരേഷ് ഗോപിയായിരുന്നു നായകൻ. അന്ന് മുതൽ ഇരുവരും തമ്മിൽ വലിയ സൗഹൃദം ആണ്.
Discussion about this post