സുഖമായി കിടന്നുറങ്ങാൻ പതുപതുത്ത മെത്ത ഒരുക്കുന്ന വരവാണ് നാം. ബെഡിന് മേൽ നല്ലൊരു വിരി കൂടി വിരിച്ചാൽ ഉറക്കത്തിനുള്ള തയ്യാറെടുപ്പ് റെഡി. എന്നാലീ ബെഡ്ഷീറ്റുകൾ മാറ്റിവിരിക്കുന്നത് എപ്പോഴാണ്? ബെഡ്ഷീറ്റുകള്‍ അഴുക്കുപിടിച്ചതായി തോന്നുമ്പോഴോ അല്ലെങ്കില്‍ മറ്റൊരു ബെഡ്ഷീറ്റ് വിരിക്കാന്‍ ആഗ്രഹിക്കുമ്പോഴോ ആണ് സാധാരണയായി ബെഡ്ഷീറ്റ് മാറ്റുന്നത്. അല്ലേ.. എന്നാൽ ഈ രീതി തെറ്റാണ്.
ഒരേ ബെഡ്ഷീറ്റുകള്‍ ഏറെ നാള്‍ ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥ സംബന്ധമായ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ബെഡ് ഷീറ്റുകളില്‍ നമുക്ക് കാണാന്‍ കഴിയാത്ത പല വസ്തുക്കളും ഉണ്ടാകും. പൊടി, എണ്ണയുടെ കണികകള്‍, മൃതകോശങ്ങള്‍, അണുക്കള്‍, ബാക്ടീരിയകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ന്യുമോണിയ, ഗൊണോറിയ (ലൈംഗികമായി പകരുന്ന അണുബാധകള്‍) ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ബെഡ്ഷീറ്റിലെ ബാക്ടീരിയകള്‍ വര്‍ധിപ്പിക്കുന്നു.
രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടുമ്പോഴാണ് മിക്ക ആളുകളും ബെഡ്ഷീറ്റുകള്‍ കഴുകുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ജലദോഷം, പനി, മുഖക്കുരു, അലര്‍ജി, എക്സിമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
എല്ലാ ആഴ്ചയിലും നിങ്ങള്‍ ബെഡ് ഷീറ്റ് കഴുകണം. നമ്മുടെ ശരീരം പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറത്തുവിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബെഡ്ഷീറ്റുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകണമെന്നാണ് പറയുന്നത്.ബെഡ്ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ കഴുകണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
Discussion about this post