തൃശ്ശൂർ :സ്‌കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ കുഞ്ഞ് മലമ്പാമ്പ്. പഴയന്നൂർ സ്വദേശിയായ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ചേലക്കര എൽഎഫ് കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെത്തി ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടെയാണ് കൈയിലെന്തോ തടഞ്ഞത്. കുട്ടി അപ്പോൾ തന്നെ കൈ വലിച്ചു. എന്തോ ചുരുണ്ട് കിടക്കുന്നത് കണ്ടതോടെ സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചു. ഇതോടെ പാമ്പ് ബാഗിൽ കുടുങ്ങുകയായിരുന്നു.
പിന്നീട് അധ്യാപകർ പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് കുഞ്ഞ് മലമ്പാമ്പ് ആണ് എന്ന് മനസ്സിലാകുന്നത്. വിദ്യാർത്ഥിയുടെ വീട് പാടത്തോടു ചേർന്നതാണ്. വീട്ടിൽ നിന്ന് തന്നെ പാമ്പ് ബാഗിൽ കയറിയതാവാം എന്നാണ് അധ്യാപകർ പറയുന്നത്.
Discussion about this post