തിരുവനന്തപുരം: ചാൻസിലറായ ഗവർണർക്കെതിരെ കേസ് നനടത്തുന്ന വിസിമാർ അത് സ്വന്തം ചിലവിൽ ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസ് നടത്താനായി ഉപയോഗിച്ച സർവകലാശാല ഫണ്ട് തിരികെ അടക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനായി ഗവർണർ വിസിമാർക്ക് നോട്ടീസ് അയച്ചു.
വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ ഇവർ ഹൈക്കോടതിയിലും സിപ്രീം കോടതിയിലും കേസ് നടത്തിയിരുന്നു. സർവകലാശാല ഫണ്ടാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 1.13 കോടി രൂപയാണ് ഈയിനത്തിൽ ചിലവായത്. എന്നാൽ, സർക്കാർ ഉദേയാഗസ്ഥരുടെ കോടതി വ്യവഹാരങ്ങൾ സ്വന്തം നിലയ്ക്കാണെങ്കിൽ ഉദ്യോഗസ്ഥർ തന്നെ ഇതിന്റെ ചിലവ് വഹിക്കണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമാണ് വിസിമാരുടെ നടപടിയെന്നും ഗവർണർ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ഡോ ആർ ബിന്ദുവാണ് വിസികൾ ചിലവിട്ട തുകയെകുറിച്ച് നിയമസഭയിൽ പറഞ്ഞത്. എൽദോസ് കുന്നപ്പള്ളിയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ വാദങ്ങൾ സുപ്രീം കോടതിയിൽ ഉന്നതയിക്കുന്നതിന് കണ്ണൂർ, കുഫോസ് വിസിമാർ മുതിർന്ന അഭിഭാഷകനായ കെ.കെ വേണുഗോപാലിനെ ചുമതലപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലെ യൂണിവേഴ്‌സിറ്റി സ്റ്റാൻഡിംഗ് കൗൺസിലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകനെ നിയമിക്കുന്നതിന് കാലിക്കറ്റ് വിസി 4.25 ലക്ഷം രൂപയാണ് ചിലവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനക്കേസിൽ കോടതി ചിലവിനായി 8 ലക്ഷം രൂപയാണ് കണ്ണൂർ സർവകലാശാല ചിലവഴിച്ചത്. പ്രിയ വർഗീസിന്റെ ഹർജി പരിഗണിച്ചപ്പോൾ യൂണിവേഴ്‌സിറ്റി കൗൺസിലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി രവീന്ദ്രനെ ചുമതലപ്പെടുത്തിയതിന് കണ്ണൂർ സർവകലാശാല ചിലവഴിച്ചത് 6.5 ലക്ഷം രൂപയാണ്.
Discussion about this post