ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ വിജയചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ് നായകനായ ചിത്രത്തിൽ അമിതാഭ് ബച്ചനും ദീപിക പദുകോണും ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം 600 കോടി രൂപ മുതൽമുടക്കിൽ ആണ് നിർമ്മിച്ചിട്ടുള്ളത്.
റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൽക്കി 500 കോടി ക്ലബ്ബിൽ പ്രവേശിച്ചു കഴിഞ്ഞു. ഏറ്റവും വേഗത്തിൽ 500 കോടി ക്ലബ്ബിൽ പ്രവേശിച്ച ചിത്രം എന്ന റെക്കോർഡ് കൂടി നേടിയിരിക്കുകയാണ് കൽക്കി. ഇതുവരെയായി ചിത്രത്തിന് ലോകമെമ്പാടും നിന്ന് 859.7 കോടി രൂപയാണ് കളക്ഷൻ ആയി ലഭിച്ചിട്ടുള്ളത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന് അഭിനേതാക്കൾ വാങ്ങിച്ച പ്രതിഫലത്തുക ആണ് ഇപ്പോൾ പുതിയ ചർച്ചാവിഷയം ആയിരിക്കുന്നത്.
കൽക്കി 2898 എഡിയിൽ ഭൈരവനായും കർണ്ണനായും വേഷമിട്ട നടൻ പ്രഭാസ് 80 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിട്ടുള്ളത്. സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുകോണിന്റെ പ്രതിഫലം 20 കോടി രൂപയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അശ്വത്ഥാമാവായി അഭിനയിച്ച അമിതാഭ് ബച്ചൻ 18 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. മറ്റൊരു പ്രധാനകഥാപാത്രമായ യാസ്കിനെ അവതരിപ്പിച്ച കമൽഹാസൻ 20 കോടി രൂപയും പ്രതിഫലമായി വാങ്ങിയിട്ടുണ്ട്.
Discussion about this post