തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തീരം. ആദ്യ ചരക്കുകപ്പലായ സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ കേരളം സ്വീകരിച്ചത്. ബർത്തിംഗിനായുള്ള നടപടികൾ ആരംഭിച്ചു.
ബർത്തിംഗിന് ശേഷം ക്ലിയറൻസ് നടപടികൾ ആരംഭിക്കും. ഇതിന് ശേഷമാകും ചരക്കുകൾ ഇറക്കുക. ഇവിടെ നിന്നും ചെറുകപ്പലുകൾ എത്തി ചരക്കുകൾ കൊണ്ടു പോകും. ഇവിടെ നിന്നും കൊളംബോ തീരത്തേയ്ക്ക് ആണ് സാൻ ഫെർണാണ്ടോയുടെ യാത്ര. നാളെ വൈകീട്ട് മൂന്ന് മണിയോടെ കപ്പൽ കൊളംബോ തീരത്ത് എത്തും.
1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് ഇറക്കേണ്ടത്. ഇതിലെ നാന്നൂറോളം കണ്ടെയ്‌നറുകളാണ് തുറമുഖ നിർമ്മാണത്തിനുള്ള സാമഗ്രികളാണ്. ഇമിഗ്രേഷൻ- കസ്റ്റംസ് ക്ലിയൻസ് ആണ് ചരക്ക് ഇറക്കാനായി ലഭിക്കേണ്ടത്. ഇതിന് പുറമേ കപ്പലിലെ 22 അംഗ ക്രൂവിന്റെ മെഡിക്കൽ പരിശോധനയും നടത്തും. മെഡിക്കൽ ക്ലിയറൻസും ലഭിച്ചാലാകും ചരക്ക് ഇറക്കാൻ ആരംഭിക്കുക.
ലോകമെമ്പാടുമുള്ള പ്രമുഖ തുറമുഖങ്ങളിൽ ചരക്ക് നീക്കം നടത്തുന്ന കപ്പലാണ് സാൻഫെർണാണ്ടോ.
Discussion about this post