കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata[1], common name = climbing nettle,ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു.
നിരവധി ഔഷധഗുണങ്ങളാണ് ഇതിനുള്ളത്. ചെറിയ ചൂടുവെള്ളത്തിലിട്ടാൽ ഇതിന്റെ ചൊറിച്ചിൽ മാറിക്കിട്ടും. ഹൈപ്പോ തൈറോയിഡിന് ഇത് ഏറെ ഗുണമാണുള്ളത്. ഇതിട്ടു തിളപ്പിച്ച ചായയാണ് ഈ ഗുണം നൽകുന്നത്. ഇതിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്തു കുടിയ്ക്കാം. അല്ലെങ്കിൽ രണ്ടു ടേബിൾ സ്പൂൺ നെറ്റിൽ ടീ ഒരു കപ്പു ചൂടുവെള്ളത്തിൽ ചേർക്കുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഊറ്റി തണുത്തു കഴിയുമ്‌ബോൾ ഇതിൽ അൽപം തേൻ ചേർക്കു കുടിയ്ക്കാം. ഇത് ദിവസവും 2-3 തവണ കുടിയ്ക്കുന്നതു ഗുണം നൽകും. ഇതിൽ വൈറ്റമിൻ എ, ബി 6, കാൽസ്യം, അയേൺ, മഗ്‌നീഷ്യം, അയൊഡിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അയൊഡിൻ തൈറോയ്ഡ് ഉൽപാദനത്തിനു സഹായിക്കും. തൈറോയ്ഡിന്റെ കുറവ് ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണമാണ്.
ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ചൊറിയണം അഥവാ കൊടിത്തൂവ. ശരീരത്തിൽ അടിഞ്ഞു കൂടുന്ന ടോക്സിനുകളാണ് പല ആരോഗ്യ പ്രശ്നങ്ങളും വരുത്തി വയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്. ലിവർ, കിഡ്നി എന്നിവയെല്ലാം ശുദ്ധീകരിയ്ക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനാൽതന്നെ രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചർമ പ്രശ്നങ്ങൾക്ക് ഇതു നല്ലൊരു മരുന്നാണ്.
പലരേയും അലട്ടുന്ന കൊളസ്ട്രോൾ, പ്രമേഹ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണിത്. ഇത് പാൻക്രിയാസ് പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഒന്നാണ്
കുറച്ച് ഇലകൾ എടുത്ത് ചെറിയ ചൂടു വെള്ളത്തിൽ കഴുകുക.. ചെറുതായി അരിയുക. പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ഉഴുന്ന് പരിപ്പ്, കടുക്, വറ്റൽ മുളക് ?എന്നിവ യഥാക്രമം മൂപ്പിച്ച് അരപ്പ് (കാൽ കപ്പ് ചിരകിയ തേങ്ങ, ചെറിയ ഉള്ളി 3,4 കഷണം, രണ്ടല്ലി വെളുത്തുള്ളി, ഒരു നുള്ള് മഞ്ഞൾ പൊടി അല്പം ജീരകപ്പൊടി, എരിവിന് പച്ചമുളക് ) ചേർത്തിളക്കുക. അരപ്പ് മൂത്തു വരുമ്പോൾ അരിഞ്ഞു വെച്ച ഇല ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇല പെട്ടെന്ന് വാടിക്കിട്ടും വെള്ളം ഒട്ടും ചേർക്കരുത്.
Discussion about this post