കൊച്ചി; വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്.
ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോബിയെ ഇഡി ചോദ്യം ചെയ്തു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിന്റെ ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു
എന്നാൽ നിലവിൽ ഇഡിക്ക് കേസ് എടുക്കാൻ കഴിയില്ലെന്നാണ് വിവരം. മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്നതാണ് ഇതിന്റെ കാരണം.
Discussion about this post