തിരുവനന്തപുരം :ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം.
നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്. 1977 ൽ പുറത്തിറങ്ങിയ മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിർമാണ സംരംഭം. അറുപതിലേറെ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു.
ധ്രുവം, കോട്ടയം കുഞ്ഞച്ചൻ, സിബിഐ ഡയറി കുറിപ്പ് ,, കമ്മീഷണര്‍, ജനാധിപത്യം, എഫ്‌ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മിസ്റ്റര്‍ ബ്രഹ്‌മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം , തിങ്കഴാഴ്ച നല്ല ദിവസം എന്നീ സിനിമകൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
Discussion about this post