തിരുവനന്തപുരം: ചൊവ്വാഴ്ച മുഹറത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊതുഅവധി. ഇതിൽ മാറ്റമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മുഹറം പത്ത് ബുധനാഴ്ചയാണ്. ഈ സാഹചര്യത്തിൽ അവധിയിൽ മാറ്റം ഉണ്ടാകുമെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൊവ്വാഴ്ചത്തെ പൊതുഅവധിയിൽ മാറ്റമില്ലെന്ന് സർക്കാർ അറിയിച്ചത്.
അറബിക് കലണ്ടർ പ്രകാരം മുഹറം പത്ത് ചൊവ്വാഴ്ചയാണ്. ഇതേ തുടർന്നാണ് പൊതുഅവധി ചൊവ്വാഴ്ച നൽകിയത്. എന്നാൽ ഒരു ദിവസം വൈകിയാണ് മാസപ്പിറവി കണ്ടത്. അതിനാൽ ബുധനാഴ്ചയാണ് വിശ്വാസികൾ മുഹറം ആഘോഷിക്കുക. എന്നാൽ അവധി മാറ്റുന്നില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്. അതേസമയം ബുധനാഴ്ചയും അവധിയായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post