ലണ്ടൻ : ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും ഒന്നിച്ചുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള വെക്കേഷനും ഔട്ടിംഗും എന്ന് വേണ്ട, സ്‌റ്റേഡിയത്തിൽ നിൽക്കുമ്പോഴുള്ള വീഡിയോകൾ വരെ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കും. അത്തരത്തിൽ താരജോഡികൾ പങ്കെടുത്ത ഒരു ചടങ്ങിലെ ചില രംഗങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ലണ്ടനിലെ യൂണിയൻ ചാപ്പലിൽ വെച്ച് നടന്ന കൃഷ്ണ ദാസിന്റെ കീർത്തൻ പരിപാടിയുടെ വീഡിയോയാണ് വൈറലാകുന്നത്. പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അനുഷ്‌ക ”ജയ്‌റാം ശ്രീറാം” എന്ന് ആലപിക്കുന്നത് കാണാം. തൊട്ടടുത്തിരുന്ന് കോഹ്ലി ധ്യാനിക്കുന്നതും കാണാനാകും. ഈ പരിപാടിയുടെ ചിത്രങ്ങൾ അനുഷ്‌കയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
നീല നിറത്തിലുള്ള സിമ്പിൾ ടോപ്പാണ് അനുഷ്‌ക ധരിച്ചിരിക്കുന്നത്. കോഹ്ലി ബ്രൗൺ ജാക്കറ്റും ബ്രൗൺ തൊപ്പിയും ധരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും ലണ്ടനിൽ വെച്ച് നടന്ന കൃഷ്ണ ദാസിന്റെ കീർത്തൻ പരിപാടിയിൽ വിരാടും അനുഷ്‌കയും പങ്കെടുത്തിരുന്നു. നീം കരോളി ബാബയുടെ ശിഷ്യനാണ് ജെഫ്രി കഗൽ എന്ന് പേരുള്ള കൃഷ്ണ ദാസ്. 1960 കളിൽ തന്റെ ആത്മീയ യാത്ര ആരംഭിച്ച അദ്ദേഹം ഇന്ത്യയിലെത്തി. തുടർന്ന് നീം കരോളി ബാബയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു.
Discussion about this post