തൃശ്ശൂർ: നടൻ ആസിഫലിയിൽ നിന്നും പുരസ്‌കാരം വാങ്ങാൻ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ വിസമ്മതിച്ച സംഭവത്തെ വർഗ്ഗീയ വത്കരിച്ച് ഇടത് നേതാവ്. തൃശ്ശൂർ സ്വദേശിയും സിപിഎം നേതാവുമായ സുസിത് ശിവദേവ് ആണ് വർഗ്ഗീയ വിദ്വേഷം പടർത്തുന്ന സമൂഹമാദ്ധ്യമ പോസ്റ്റുമായി രംഗത്ത് എത്തിയത്. ഇസ്ലാംമത വിശ്വാസി ആയതിനാലാണ് ആസിഫ് അലിയിൽ നിന്നും രമേശ് നാരായണൻ പുരസ്‌കാരം വാങ്ങാൻ മടിച്ചത് എന്നാണ് സുസിതിന്റെ പോസ്റ്റ്. സിപിഎം വല്ലച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സുസിത്.
രമേശ് നാരായണൻ പുരസ്‌കാരം വാങ്ങാൻ മടിയ്ക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സുസിതിന്റെ പ്രതികരണം. രമേശ് നാരായണന്റേത് ഹിന്ദുവായതുകൊണ്ടുള്ള ധാർഷ്യം ആണെന്ന് സുസിത് പറഞ്ഞു. ഇതിലൂടെ ചെറുതാകുന്നത് ആസിഫ് അലിയല്ല, മറിച്ച് രമേശ് നാരായണൻ തന്നെയാണെന്നും സുസിത് വ്യക്തമാക്കി.
മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം. അപമാനിതനായത് ആസിഫ് അലിയല്ല, നിങ്ങൾ തന്നെയാണ് എന്നായിരുന്നു സുസിത് ഫേസ്ബുക്കിൽ കുറിച്ചത്. സംഘാടകരുമായുള്ള അതൃപ്തിയെ തുടർന്നാണ് ആസിഫ് അലിയ്ക്ക് പകരം രമേശ് നാരായണൻ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി പുരസ്‌കാരം വാങ്ങിയത്. ഇതിനെ വളച്ചൊടിച്ചുകൊണ്ടാണ് സിപിഎം നേതാവിന്റെ പ്രതികരണം.
Discussion about this post