തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലെ മണിമല, പമ്പ എന്നീ നദികളിൽ ഓറഞ്ച് അലർട്ടാണ്. ഇതിന് പുറമേ അച്ചൻകോവിലിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മണിമല, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ നദികളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനക്കുന്ന പശ്ചാത്തലത്തിൽ നദികളിൽ ജലനിരപ്പ് ഉയരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. അതിനാൽ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദ്ദേശ പ്രകാരം മാറിത്താമസിക്കണം എന്നും നിർദ്ദേശമുണ്ട്.
Discussion about this post