പ്രാതൽ അഥവാ പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നവരാണ് പലരും. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും പ്രാതലിലാണ്.രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്.പ്രാതൽ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊർജ്ജസ്വലവും ഉണർവ്വുള്ളതും ആയിരിക്കും.
ഇക്കാര്യത്തിൽ മലയാളികൾ കേമൻമാരാണ്. നല്ല വിഭവ സമൃദ്ധമായ പ്രാതലാണ് മലയാളികൾക്ക്. ഇഡ്ഡലിയും ദോശയും സാമ്പാറും ചമ്മന്തിയും പുട്ടും കടലക്കറിയും അപ്പവും സ്റ്റ്യൂവും ആഹാ ഗംഭീരം.
പലരും പുട്ടും കടലക്കറിയും കോംമ്പിനേഷന്റെ ആരാധകരായിരിക്കും. എന്നാൽ അറിഞ്ഞോളൂ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമാണ് ഇത്. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നാണ് ന്യൂട്രീഷൻമാരുടെ അഭിപ്രായം. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ പുട്ട് തന്നെ സൂപ്പർ സ്റ്റാർ,
എന്നാൽ, മലയാളികൾക്കിടയിൽ ഏറെ സജീവമായ പുട്ടും പഴവും കോംബിനേഷൻ അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നത്. പുട്ട്പഴം കോംബിനേഷൻ വയറിന് അത്ര നല്ലതല്ലത്രെ. അതുകൊണ്ട് പുട്ടിനൊപ്പം കടലക്കറിയോ ചെറുപയർ കറിയോ കഴിക്കാൻ ശ്രദ്ധിക്കണം. പുട്ടും പഴവും ചേർത്തുകഴിച്ചാൽ അത് ദഹനപ്രക്രിയയെ പോലും സാരമായി ബാധിച്ചെന്ന് വരാം. നെഞ്ച് നീറാനും കാരണമാകും.
പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ആവിയിൽ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് പുട്ട്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവൻ ഊർജം നൽകാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിർത്താനും ഇത് ബെസ്റ്റാണ്. കടലയിൽ ധാരാളം നാരുകൾ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും
പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്‌ക്കൊപ്പം കാരറ്റ് ചേർക്കാം. ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം, പ്രമേഹ രോഗികൾക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം. മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയിൽ ഉണ്ടാക്കിയാൽ കൂടുതൽ നല്ലത്. പുട്ട് ,പഞ്ചസാര എന്ന രീതി ഒഴിവാക്കാം., കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കിൽ കൂടുതൽ
Discussion about this post