നോയിഡ: കൃസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ ബൈബിള്‍ വായിക്കാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതായും മതപരുവര്ത്തനം നടത്തുന്നതായും രാതി. യുപിയിലെ നോയിഡയിലും മീററ്റിലുമുള്ള ക്രിസ്ത്യന്‍ സന്നദ്ധസംഘടനകള്‍ നടത്തുന്ന അനാഥാലയങ്ങള്ക്കെതിരെയാണ് കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിരിക്കുന്നത്. ദരിദ്ര കുടുംബങ്ങളില്‍ നിന്നും അനാഥാലാലയം ഭാരവാഹികള്‍ ഏറ്റെടുത്ത വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനത്തിന് വിധേയമക്കയതായും പരാതിയുണ്ട്.
ഇത് സബംന്ധിച്ച് പീഡനത്തിനിരയായ ഒമ്പത് വയസ്സുകാരന്റെ പിതാവ് പരാതി നല്‍കിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. ബൈബിള്‍ വായിക്കാത്ത കുട്ടികളുടെ കൈകള്‍ ഫാനില്‍ കെട്ടിയിടുക, ദിവസങ്ങളോളം പട്ടിണിക്കിടുക, ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയ പീഡന മുറകളും ഇവിടെ നടക്കുന്നുവെന്ന് കുട്ടികള്‍ പറയുന്നു.
രകഷിതാക്കള്‍ പരാതിയില്‍ പറയുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇവയാണ്-കുട്ടികളെ മൂന്ന് വര്‍ഷമായി വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. മാസത്തിലൊരിക്കല്‍ 15 മിനിറ്റ് മാത്രം മാതാപിതാക്കളോട് സംസാരിക്കാന്‍ അവസരം നല്‍കും. ബൈബിള്‍ മാത്രമാണ് ഇവിടെ പഠിപ്പിക്കാറുള്ളത്. മനഃപ്പാഠമാക്കാന്‍ കഴിയാതെവരുമ്പോള്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കും. അതേസമയം സന്ദര്‍ശകര്‍ വരുമ്പോള്‍ ഇവര്‍ക്ക് നല്ല വസ്ത്രങ്ങള്‍ നല്കി ഒരുക്കി നിര്‍ത്തും. സന്ദര്‍ശകര്‍ പോയി കഴിഞ്ഞാല്‍ വസ്ത്രവും അവര്‍ നല്കിയ മധുര പലഹാരങ്ങളും തിരിച്ച് വാങ്ങും.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും അനാഥാലയത്തില്‍ റെയ്ഡ് നടത്തി. നിരവധികുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറി. അനാഥാലയം അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post