തിരുവനന്തപുരം:കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു. കെപിസിസി നേതൃ ക്യാമ്പിലാണ് സുധാകരനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.
ഓഫീസിൽ നടക്കുന്ന പല കാര്യങ്ങളും പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങളാണ്. കൂടോത്ര വിഷയങ്ങളും സതീശൻ സഭയിൽ ഉന്നയിച്ചു.മണ്ഡലം പുനഃസംഘടനയിൽ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെയും കെപിസിസി അദ്ധ്യക്ഷന്റെ നടപടികളിൽ സതീശന് അതൃപ്തിയുണ്ടായിരുന്നു. പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വിമർശനമുയർന്നിട്ടും സുധാകരൻ ഒരക്ഷരം മറുപടി നൽകിയില്ലെന്നാണ് വിവരം.
രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമാണ് സുധാകരനെ പിന്തുണയ്ക്കുന്നതെന്നാണ് എ ഗ്രൂപ്പ് അംഗങ്ങൾ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷനെ മാറ്റാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ ലോക് സഭാ ഫലം പുറത്തുവന്നപ്പോൾ, വൻ മുന്നേറ്റം ഉണ്ടാക്കിയ സാഹചര്യത്തിൽ കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നത് ശരിയല്ല എന്ന നിലപാടാണ് കെ സി വേണുഗോപാൽ എടുത്തത്. ഈ തീരുമാനത്തിന് ചെന്നിത്തലയുടെ പിന്തുണയുമുണ്ടായിരുന്നു.
Discussion about this post