തിരുവനന്തപുരം: അടിയ്ക്കടി വിവാദ വാർത്തകളിൽ ഇടംനേടുന്ന സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗായികയായ അഭയ ഹിരൺമയിയ്‌ക്കൊപ്പമുള്ള ബന്ധവും അതിന് ശേഷം ഗായിക അമൃത സുരേഷുമായുള്ള വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ അടുത്തിടെ ഗോപി സുന്ദർ വാർത്തകളിൽ ഇടംപിടിച്ചിരിയ്ക്കുന്നത് മോഡലും മിസ് കേരള ഫൈനലിസ്റ്റുമായ താര നായർക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലാണ്. അമൃതയെ ഒഴിവാക്കി താര നായരെ അദ്ദേഹം വിവാഹം ചെയ്യാൻ പോകുന്നുവെന്നാണ് പരക്കെ പ്രചാരം. എന്നാൽ ഇതിന് മറുപടിയുമായി താര തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഗോപി സുന്ദറുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് താരയുടെ വെളിപ്പെടുത്തൽ. അദ്ദേഹവുമൊന്നിച്ചുള്ള ഫോട്ടോകൾ അടിയ്ക്കടിയിട്ടാൽ അത് മറ്റൊരു തരത്തിലുള്ള ബന്ധമാകുമോ. മെയ് 13 നായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ. ക്ഷണിച്ചിരുന്നുവെങ്കിലും ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് തന്റെ സഹപ്രവർത്തകയുടെ കയ്യിൽ നിന്നും ഗിഫ്റ്റ് ഹാംപർ വാങ്ങുകയായിരുന്നു.
ഗോപിയ്‌ക്കൊപ്പമുള്ള ഫോട്ടോ അയച്ചുതരാൻ അവൾ ആവശ്യപ്പെട്ടു. ഇത് പ്രകാരം അയച്ച് നൽകി. ആ ചിത്രമാണ് ഗിഫ്റ്റ് ഹാംപറിൽ ഉണ്ടായിരുന്നത്. ഒരു പരിപാടി കോർഡിനേറ്റ് ചെയ്യാൻ പോയപ്പോൾ എടുത്ത ചിത്രമായിരുന്നു അതെുന്നും താര വ്യക്തമാക്കി.
സത്യത്തിൽ ഗോപി സുന്ദർ ഒരു രത്‌നം തന്നെയാണ്. എല്ലായ്‌പ്പോഴും സത്യത്തെ മുറുകെ പിടിയ്ക്കുന്ന ആളാണ് താൻ. ഈ ഗുണമാണ് ഗോപിയിലും കണ്ടത്. തങ്ങൾ നല്ല കൂട്ടുകാർ ആണെന്നും താര കൂട്ടിച്ചേർത്തു.
Discussion about this post