എറണാകുളം: ആലുവയിലെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി.
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
ഇവർ സ്വമേധയാ പോയതാണെന്നാണ് സൂചന. പെൺകുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. കൂടുതൽ വിവരങ്ങൾ പെൺകുട്ടികളെ ചോദ്യം ചെയ്താൽ മാത്രമേ അറിയൂ എന്ന് പോലീസ് പറഞ്ഞു.
ആലുവ തോട്ടക്കാട്ടുകരയിൽ ആയിരുന്നു സംഭവം. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നുമാണ് പെൺകുട്ടികളെ കാണാതായത്. രാവിലെയോടെയാണ് കുട്ടികളെ കാണാതായതായി ജീവനക്കാർ മനസിലാക്കിയത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. 15,16,17 പ്രായമുള്ളവരായിരുന്നു കുട്ടികൾ.
Discussion about this post