എറണാകുളം: ഒരു സ്ത്രീയും സ്ത്രീധനം നൽകി വിവാഹം ചെയ്യരുതെന്ന് സിനിമാ താരം ഭാമ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്ത്രീകൾക്ക് വിവാഹം നിർബന്ധമില്ലെന്നും നടി പറഞ്ഞു.
നമ്മൾ സ്ത്രീകൾക്ക് വിവാഹം വേണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഭാമ പ്രതികരണം ആരംഭിച്ചത്. ഈ ചോദ്യത്തിന് വേണ്ട എന്നാണ് ഉത്തരം. ഒരു സ്ത്രീയും കയ്യിലുള്ള ധനം ആർക്കും നൽകി വിവാഹം കഴിക്കരുത്. എങ്ങിനെ ചെയ്ത ശേഷം അവർ ഉപേക്ഷിച്ച് പോയാൽ എന്ത് ചെയ്യും. നമ്മുടെ ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. വരുന്നവർ എങ്ങിനെയാണ് നമ്മളെ ട്രീറ്റ് ചെയ്യുക എന്നറിയാതെ ഒരു സ്ത്രീയും വിവാഹം കഴിക്കരുത്. ജീവനെടുക്കാൻ സാദ്ധ്യതയുള്ള സ്ഥലത്ത് നിന്നും എത്രയും വേഗം എന്ന വരി മുഴുമിപ്പിക്കാതെയായിരുന്നു ഭാമ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
ഭാമയും ഭർത്താവ് അരുണും തമ്മിൽ വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് സ്ത്രീകൾക്ക് വിവാഹം ആവശ്യമില്ലെന്ന ശക്തമായ പ്രതികരണവുമായി നടി രംഗത്ത് എത്തിയത്. അരുണും ഭാമയും തമ്മിൽ വേർപിരിഞ്ഞാണ് ജീവിക്കുന്നത് എന്നാണ് വാർത്തകൾ. എന്നാൽ നടിയോ ഭർത്താവോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അടുത്തിടെ ഭർത്താവിന്റെ പേരും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഭാമ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ മകൾ ഗൗരിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മാത്രമാണ് നടി പങ്കുവയ്ക്കുന്നത്. താനൊരു സിംഗിൾ മദർ ആണെന്നും അടുത്തിടെ താരം പ്രഖ്യാപിച്ചിരുന്നു.
Discussion about this post