വാഷിംഗ്ടൺ: ചന്ദ്രനിലെ മാലിന്യങ്ങൾ പുനരുപയോഗിക്കാനായി സെന്റിനിയൽ ചലഞ്ചസ് പ്രോഗ്രാമിന് കീഴിൽ ലൂണ റീസൈക്കിൾ സംരംഭം വികസിപ്പിച്ച് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഇത് സഹായകമാകുമെന്ന് നാസ വ്യക്തമാക്കി. ചന്ദ്രോപരിതലത്തലും സമ്മർദ്ദമുള്ള ചന്ദ്രന്റെ ആവാസവ്യവസ്ഥയിലുമുള്ള മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനാണ് നാസ ലക്ഷ്യമിടുന്നത്.
ലൂണറിസൈക്കിൾ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ദീർഘ കാല ചാന്ദ്ര ദൗത്യങ്ങളിലുണ്ടാകുന്ന ഖരമാലിന്യങ്ങളെ കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഖര മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ തരം മാലിന്യങ്ങളെ കണ്ടെത്തുകയും അവയെ എങ്ങനെ ബഹിരാകാശത്ത് വച്ച് തന്നെ റിസൈക്കിൾ ചെയ്യുകയുമാണ് ഈ ലൂണറിസൈക്കിൾ വഴി ചെയ്യുന്നത്.
ഭൂമിയിലേയ്ക്ക് കൊണ്ട് വരുന്ന ചാന്ദ്ര ദൗത്യത്തിൽ ശേഷിക്കുന്ന മാലിന്യത്തിന്റെ അളവ് ഇത്തരത്തിൽ കുറയ്ക്കുകയോ തീരെ ഇല്ലാതാക്കുകയോ ചെയ്യുന്നു. മുൻകാലത്തെ വിവിധ ചാന്ദ്ര ദൗത്യങ്ങളിലായി ശാസ്ത്രീയ പരീക്ഷണങ്ങളിലെ മുതൽ മനുഷ്യന്റെ മാലിന്യങ്ങൾ വരെ ചന്ദ്രന്റെ ഉപരിതലത്തിൽ ഉപേക്ഷിച്ചിട്ടുണ്ട്.
Discussion about this post