തിരുവനന്തപുരം: അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകർത്തി പ്രചരിപ്പിച്ചതിനാണ് കേസ്.
ഞാറക്കൽ എളങ്കുന്നപ്പുഴ ബീച്ച് കരയിൽ പ്രവർത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ളവയാണ് വീഡിയോ ദൃശ്യങ്ങളെന്ന് എക്‌സൈസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വൈകിട്ട് 5.45 നായിരുന്നു ഉദ്ഘാടന ചടങ്ങ്.
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. നാല് മാസം മുമ്പ് സമാനമായ കേസിൽ കോഴിക്കോട് പോലീസ് കേസെടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതേസമയം ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച് ബോബി ചെമ്മണ്ണൂരിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
Discussion about this post