എറണാകുളം: ആമയിഴഞ്ചാം തോട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ സ്‌കൂബ സംഘത്തെ ഇറക്കിയതിൽ കേസ് എടുക്കണമെന്ന് ആരംഭിച്ച് ഡിഎസ്‌ജെപി. നിരുത്തരവാദപരമായി സുരക്ഷ സേനക്കാരെ ഇറക്കിയത് എന്ന് ഡിഎസ്‌ജെപി പ്രസിഡന്റ് കെ എസ് ആർ മേനോൻ പറഞ്ഞു. കേരളത്തിലെ ഭരണം കുത്തഴിഞ്ഞു കിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ ആമയിഴഞ്ചാംതോട്ടിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലൊതെയായിരുന്നു സ്‌കൂബ സംഘത്തെ ഇറക്കിയത്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം. ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്ന, വിസർജ്യങ്ങൾ തന്നെ ഉണ്ടായേക്കാവുന്ന തീർത്തും മലീമസം ആയ തോട്ടിൽ അയൽ സംസ്ഥാനങ്ങളിൽ അടക്കം കൊടുക്കുന്ന വെള്ളവുമായി സമ്പർക്കം തടയുന്ന ഡ്രൈ സൂട്ട് നൽകാതെ തീരെ നിരുത്തരവാദപരമായി സുരക്ഷ സേനക്കാരെ ഇറക്കിവിട്ടത് കേരളത്തിൻറെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയിരിക്കുകയാണെന്നും കെഎസ്ആർ മേനോൻ കൂട്ടിച്ചേർത്തു.
‘വളരെ പ്രാകൃതമായ ഒരു രക്ഷാപ്രവർത്തനത്തിന് കളമൊരുക്കിയ അധികാരികൾ ഇതിന് ഉത്തരം പറയണം. ‘അഗ്‌നി സേന അംഗങ്ങൾ ഓരോരുത്തരും ഒരു ജീവിതമാണെന്നും അവരെ റോബോട്ടുകൾ ആയി ഉപയോഗിക്കുന്നത് അത്യന്തം അപലപനീയം ആണ്. ഈ വിഷയത്തിൽ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മാർഗനിർദേശങ്ങൾ മനുഷ്യാവകാശ കമ്മീഷൻ നൽകണമെന്നും പാർട്ടി അഭ്യർത്ഥിച്ചു. കേരളത്തിലെ ഭരണം കുത്തഴിഞ്ഞു കിടക്കുന്നതിനാൽ മിക്ക വിഷയങ്ങളിലും പൊതുജനം കോടതി വാതിൽ മുട്ടേണ്ട അവസ്ഥയാണുള്ളത്.
ജീവൻ പണയം വെച്ചുള്ള പ്രവർത്തനം നടത്തുന്ന സ്‌കൂബ അംഗങ്ങൾക്ക് ഇൻഷുറൻസ്, റിസ്‌ക് അലവൻസ്, പോലീസ് വിഭാഗത്തിന് കിട്ടുന്ന കാൻറീൻ സൗകര്യം, അവർക്ക് തന്നെ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post