കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14 കാരനാണ് വൈറസ് ബാധയുള്ളതായി സംശയിക്കുന്നത്. കുട്ടിയുടെ സാമ്പിളുകൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ചു.
പെരിന്തൽമണ്ണ സ്വദേശിയാണ് കുട്ടി. കഴിഞ്ഞ ദിവസമാണ് നിപ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുമായി കുട്ടി ചികിത്സ തേടിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സാമ്പിളുകളുടെ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർചികിത്സ നടത്തും. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലാണ്.
Discussion about this post