കോഴിക്കോട്: സ്ത്രീകളെ ശല്യം ചെയ്തയാളെ ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു.മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്.അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ആർക്കും പരാതിയില്ലാത്തതിനെ തുടർന്ന് വിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലായിരുന്നു വാക്കുതർക്കം ഉണ്ടായത്.
ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിച്ചില്ല. മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ഇയാളോട് സംസാരിച്ചു. ഇതോടെയാണ് ഇയാൾ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്.
Discussion about this post