കണ്ണൂർ : എസ്എഫ്‌ഐ സ്വയം വിമർശനം നടത്തേണ്ട കാലമാണിതെന്ന് എഴുത്തുകാരൻ ബെന്യാമിൻ. വിവാദത്തിൽ പെട്ട എസ്എഫ്‌ഐ നേതാക്കളെ വേദിയിൽ ഇരുത്തിയായിരുന്നു ബെന്യാമിന്റെ വിമർശമം. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു തിരഞ്ഞെടുപ്പിലും വിജയിച്ചില്ലെങ്കിലും പഴയകാലത്തെ എസ്എഫ്‌ഐ പ്രവർത്തകർക്ക് കലാലയങ്ങൾ നൽകിയിരുന്ന സ്വീകാര്യത വലുതായിരുന്നു. എന്നാൽ ഇന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ്എഫ്‌ഐക്കാർ ക്യാമ്പസുകളിലുണ്ടെന്ന് ആത്മപരിശോധന നടത്തണമെന്ന് ബെന്യാമിൻ പറഞ്ഞു.
ഒരു എസ്എഫ്‌ഐക്കാരന് ഉണ്ടാകണമെന്ന് കരുതിയ സംശുദ്ധി എവിടെയോ നഷ്ടപ്പെട്ടു പോയിക്കഴിഞ്ഞു. എസ്എഫ്‌ഐക്കാർക്കെതിരെ ഉണ്ടാകുന്ന വിവാദങ്ങളിൽ ചിലതെങ്കിലും ശരിയെന്ന് സമ്മതിക്കേണ്ടി വരും. ഇവർ എന്തുകൊണ്ട് നേതൃനിരയിലേക്ക് വരുന്നു എന്ന കാര്യം പരിശോധിക്കണം. വളരെ സൂക്ഷ്മതയോടും സംശുദ്ധിയോടും രാഷ്ട്രീയബോധത്തോടും ജാഗ്രതയോടുംകൂടി സമൂഹത്തിലിടപെടുകയും പോരാടുകയും ചെയ്യേണ്ട കാലമാണിത് എന്നും ബെന്യാമിൻ ചൂണ്ടിക്കാട്ടി.
Discussion about this post