തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കുന്നത്. അതേസമയം രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് സ്ഥിരീകരിച്ചു.
അപൂർവ്വ രോഗം ബാധിച്ചുള്ള മരണങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മാർഗ്ഗരേഖ പുറപ്പെടുവിച്ചത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ശുദ്ധീകരിക്കണം. മൂക്കിലേക്ക് വെള്ളം കടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നിലവിൽ ഈ അസുഖവുമയായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനങ്ങൾ കുറവാണെന്ന് വീണാ ജോർജ് പറഞ്ഞു്. ഇതിനായുള്ള സംവിധാനങ്ങളും പരിമിതമാണ്. അതിനാൽ തുടർപഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആറിന്റെ സഹകരണത്തോടെ സമിതിയെ നിയോഗിക്കും. പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സർക്കാർ ആശുപത്രികളും ഒരുപോലെ സ്വകാര്യ ആശുപത്രികളും പാലിക്കണം എന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.












Discussion about this post