ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം തമന്നയ്‌ക്കെതിരെ വിവാദ പരാമർശവുമായി നടനും സംവിധായകനുമായ പാർത്ഥിപൻ. ഇന്നത്തെ കാലത്ത് സിനിമ വിജയിക്കണം എങ്കിൽ തമന്നയുടെ ഡാൻസ് മാത്രം മതിയെന്ന് ആയിരുന്നു പാർത്ഥിപന്റെ പരാമർശം. പൊതുവേദിയിലെ അദ്ദേഹത്തിന്റെ വാക്കുകർ രൂക്ഷമായ വിമർശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ടീൻസ് വലിയ വിജയം ആയിരുന്നു. ഇതിനോട് അനുബന്ധിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്നത്തെ കാലത്ത് സിനിമ വിജയിക്കാൻ നല്ല തിരക്കഥ വേണമെന്നില്ല. തമന്നയുടെ ഒരു ഡാൻസ് മാത്രം മതി. കഥ പെർഫെക്ട് അല്ലെങ്കിലും സിനിമ വിജയിക്കും എന്നായിരുന്നു പാർത്ഥിപൻ പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പാർത്ഥിപനെതിരെ ശക്തമായ വിമർശനം ആരംഭിച്ചത്. ഏറെയും രംഗത്ത് എത്തിയത്. ഇതോടെ അദ്ദേഹം ക്ഷമാപണവുമായി എത്തി. തന്റെ അഭിപ്രായം തമന്നയെയോ മറ്റ് നടിമാരെയോ വില കുറച്ച് കാണിയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടുളളതല്ല. തന്റെ വാക്കുകൾ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പാർത്ഥിപൻ പറഞ്ഞു.
അടുത്തിടെ തമിഴിൽ ഹിറ്റായ ജയ്‌ലർ, അരൺമനൈ 4 എന്നീ സിനിമകളിൽ തമന്നയുടെ പാട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പാർത്ഥിപന്റെ പ്രതികരണം. അതേസമയം സംഭവത്തിൽ തമന്ന പ്രതികരിച്ചിട്ടില്ല. അടുത്തിടെ നടൻ മൻസൂർ അലിഖാൻ നടി തൃഷയെക്കുറിച്ച് നടത്തിയ പരാമർശം തമിഴ്‌സിനിമാ രംഗത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
Discussion about this post