സൗന്ദര്യസംരക്ഷണ ടിപ്പുകൾക്കായി ഇന്ന് സോഷ്യൽ മീഡിയയുടെ സഹായം തേടുന്നവരാണ് നമ്മളിൽ പലരും. അടുക്കള ചേരുവകൾ ഉപയോഗിച്ച് സൗന്ദര്യം സംരക്ഷണം എല്ലാവർക്കും താത്പര്യമുള്ള വിഷയമായതിനാൽ തന്നെ ഇത്തരം ഹാക്കുകൾ വളരെ വേഗത്തിലാണ് വൈറൽ ആവുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ ഭരിക്കുന്ന ഒരു ഹാക്കാണ് തേനിൽ മുക്കിയ വെളുത്തുള്ളി. എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥയെന്ന് നോക്കാം.
വെളുത്തുള്ളിയും തേനും ചേരുന്നതോടെ നിരവധി ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കുന്നു.
രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളിയും തേനും. മാത്രമല്ല രക്തം വർദ്ധിപ്പിക്കുന്നതിനും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുന്നതിനും സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്ന അവസ്ഥക്ക് ആക്കം നൽകുന്നതിനും സഹായിക്കുന്നു. വെളുത്തുള്ളിയും തേനും കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദവും കുറയും.ശരീരത്തിന്റെ അമിതചൂട് കുറക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളിയും തേനും ചേർന്ന മിശ്രിതം
തേനിൽ ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ, സിങ്ക്, അയേൺ, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സെലേനിയം, വൈറ്റമിൻ ബി6, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ എന്നിവയടങ്ങിയിട്ടുണ്ട്. ഇതിലേറെ ഗുണങ്ങളുള്ള വെളുത്തുള്ളിയും കൂടിയാകുമ്പോൾ ചർമ്മ സംരക്ഷണവും ഉറപ്പാകുന്നു.
തയ്യാറാക്കേണ്ട വിധം
തേനും വെളുത്തുള്ളിയും ചേർന്ന മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് തേൻ, പത്ത് അല്ലി വെളുത്തുള്ളി എന്നിവയാണ് ആവശ്യം വേണ്ട സാധനങ്ങൾ. വെളുത്തുള്ളി തോല് കളഞ്ഞ് ചതച്ച് അതിൽ തേൻ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഒരാഴ്ചക്ക് വേണ്ടി മാത്രം തയ്യാറാക്കിയാൽ മതി. തേൻ എത്ര കാലം വെച്ചാലും ചീത്തയാവാത്ത ഒന്നാണ്. എന്നാൽ വെളുത്തുള്ളി അങ്ങനെയല്ല. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം വെളുത്തുള്ളി ഉപയോഗിക്കാൻ. യാതൊരു കാരണവശാലും ചീത്ത വെളുത്തുള്ളി ഉപയോഗിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
Discussion about this post