പറവൂർ:കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചതറിഞ്ഞ് മനംനൊന്ത് ഭർത്താവ് ആശുപത്രിയിൽ എക്‌സ്‌റേ മെഷീനിൽ തൂങ്ങി മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി മനയ്ക്കപ്പറമ്പിന് സമീപം ശാസ്താംപടിക്കൽ ജോർജിന്റെയും മേരിയുടെയും മകൻ ഇമ്മാനുവൽ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്.3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം.
ഇമ്മാനുവൽ വീട്ടിലും അയൽവാസികളുമായും വഴക്കുണ്ടാക്കിരുന്നതായും മരിയയ്ക്ക് ഇതിൽ വിഷമം ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. വഴക്കുണ്ടാക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് മരിയ പറഞ്ഞിരുന്നു. ശനിയാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാനായാണ് മരിയ തൂങ്ങി മരിക്കാനൊരുങ്ങിയത്.
ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയിൽ കയറിയ ഇമ്മാനുവൽ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
Discussion about this post