ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാചയ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെത്തി. കർണാടക റവന്യൂമന്ത്രിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇവിടെ ഐബോഡ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. ഗംഗാവാലി നദിയ്ക്കടിയിൽ ആണ് ട്രക്ക് കണ്ടെത്തിയത്. ഇത് അർജുന്റേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
നദിക്കടിയിൽ നാവിക സേന നടത്തിയ തിരച്ചിലിൽ ആണ് ട്രക്ക് കണ്ടെത്തിയത് എന്ന് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ പറഞ്ഞു. ഇവിടേയ്ക്ക് നാവിക സേനാംഗങ്ങൾ എത്തി പരിശോധിക്കും. ബൂമർ എക്‌സവേറ്റർ നദിക്കടിയിലെ മണ്ണ് മാറ്റാൻ ഉപയോഗിക്കും. നദിയിൽ കാണാതായ മൃതദേഹങ്ങൾ കണ്ടെത്താൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തിരച്ചിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post