എത്ര ശ്രമിച്ചട്ടും തീരെ ഉറങ്ങാൻ കഴിയുന്നില്ല. തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നതേയില്ല. ഇങ്ങനെ ഉറങ്ങാതെ ഇരുന്നിട്ട് പുലർച്ചെയാണ് ഉറങ്ങുന്നത്. ഇങ്ങനെ ഉറങ്ങിട്ട് പകൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ വൈകുകയാണല്ലേ. ഇങ്ങനെയുള്ള പരാതികൾ ഉള്ളവർ നിരവധി പേരാണ് ഉള്ളത്. ഇങ്ങനെയുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
*ആദ്യം തന്നെ ചെയ്യേണ്ട കാര്യം എന്നത് ഉറങ്ങുന്നതിന് 90 മിനിറ്റ് മുൻപ് സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ് , തുടങ്ങിയ ഇലകട്രോണിക് സാധനങ്ങൾ മാറ്റി വയ്ക്കുക. ഇതിലൂടെ നിങ്ങളുടെ തലച്ചോറിന് വിശ്രമിക്കാനും ഉറക്കം കിട്ടാനും സഹായിക്കുന്നു.
* രാത്രി കിടക്കുന്നതിന് തൊട്ടു മുൻപായി കഫീൻ അടങ്ങിയ ചായ കാപ്പി പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക.
*ഉറങ്ങുന്നതിന് മുൻപായി വ്യായാമം ചെയ്യാൻ പാടില്ല. രാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്.
* വൈകുന്നേരത്തെ വെയിൽ കൊള്ളുന്നത് രാത്രി മെച്ചപ്പെട്ട ഉറക്കം കിട്ടാൻ സഹായിക്കുന്നു.
*എന്നും ഒരേ സമയത്ത് തന്നെ ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുക.
* കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഇത് ആരോഗ്യത്തിനും ഉറങ്ങാനും സഹായകമാവുന്നു.
* കൂടുതൽ സ്ട്രസ് ഉള്ള കാര്യങ്ങൾ ഓർക്കാതിരിക്കുക. ഉറങ്ങുന്നതിന് മുൻപ് പാട്ടുകൾ കേൾക്കുക. ഇതിലൂടെ സ്ട്രസ് കുറയ്ക്കാനും ഉറങ്ങാനും സഹായകമാവുന്നു.
Discussion about this post