പാലക്കാട്: അട്ടപ്പാടിയിൽ വ്‌ളോഗർക്ക് മർദ്ദനം. ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയായ്ക്കായിരുന്നു മർദ്ദനമേറ്റത്. ഇതിന് പിന്നാലെ കെട്ടിയിട്ട യുവാവിനെ പോലീസ് എത്തിയാണ് രക്ഷിച്ചത്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെയെത്തിയ സ്ത്രീകൾ ആണ് മുഹമ്മദലിയെ മർദ്ദിച്ചത്. സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുവെന്ന് ആരോപിച്ചയിരുന്നു മർദ്ദനം. തുടർന്ന് യുവാവിനെ കെട്ടിയിടുകയായിരുന്നു.
സ്ത്രീകളുടെ ആക്രമണത്തിൽ പരിക്കേറ്റ ജിന്നയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ജിന്നയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജിന്നയെ തല്ലിയ സംഭവത്തിൽ അഗളി പോലീസിനെതിരെയും കേസ് എടുത്തു.
Discussion about this post