കോഴിക്കോട്: കെപിസിസിയിൽ നടക്കുന്ന തർക്കം ഏട്ടൻ അനിയന്മാർ തമ്മിലുള്ളതാണെന്ന് എംകെ രാഘവൻ എംപി. അവർ തമ്മിൽ നടക്കുന്ന തർക്കങ്ങളിൽ ഹൈക്കമാനഡ് ഇടപെടേണ്ട കാര്യമില്ല. ഈ തർക്കങ്ങൾ പാർട്ടിയെ ഒരിക്കലും ബാധിക്കില്ല. അത് തന്നെ കെട്ടടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കിടയിൽ തീയും പുകയും ഒന്നുമില്ല. മാദ്ധ്യമങ്ങളായി ഇനി കത്തിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനായി മുതിർന്ന നേതാക്കൾക്ക് ജില്ലയുടെ ചുമതല നൽകിയതിനെ ചൊല്ലിയാണ് കെപിസിസി യോഗത്തിൽ മുറുമുറുപ്പുകൾ ഉയർന്നുതുടങ്ങിയത്. ജില്ലാചുമതല വഹിക്കുന്ന കെപിസിസിയുടെ നിലവിലെ ജനറൽസെക്രട്ടറിമാരാണ് ഇതിനെതിരെ വിമർശനം ഉന്നയിച്ചത്.
വയനാട്ടിൽ ചേർന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടിവിൽ മിഷൻ-2025 ൻറെ ചുമതല പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നൽകിയിരുന്നത്. എന്നാൽ, വി.ഡി സതീശൻ ഇറക്കിയ സർക്കുലർ, നിലവിലെ പാർട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്ന് ജനറൽ സെ്രകട്ടറിമാർ വിമർശനമുന്നയിക്കുകയായിരുന്നു.
Discussion about this post