എറണാകുളം: തുടർച്ചയായി വില ഇടിഞ്ഞതിന് പിന്നാലെ വീണ്ടും ഉയർന്ന് സ്വർണ വില. ഇതോടെ പവൻ വില 51,000 ത്തിന് അടുത്ത് എത്തി. ഗ്രാമിന് 25 രൂപയാണ് ഇന്ന് വില വർദ്ധിച്ചത്. നിലവിൽ സ്വർണം ഗ്രാമിന് 6325 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 200 രൂപയുടെ വർദ്ധനവ് ആണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ 50,600 ആയി ഒരു പവൻ സ്വർണത്തിന്റെ വില. കേന്ദ്രസർക്കാരിന്റെ ബജറ്റ് അവതരണത്തിന് ശേഷം ആദ്യമായിട്ടാണ് സ്വർണവില ഉയരുന്നത്. കേന്ദ്രസർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതാണ് സ്വർണവില കുറയുന്നതിന് കാരണം ആയത്. ഇന്ന് കൂടിയെങ്കിലും വരും ദിവസങ്ങളിൽ സ്വർണവില കുറയുമെന്നാണ് കരുതുന്നത്.
ഇന്നലെ രാവിലെ കേരളത്തിലെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ചയ്ക്ക് ശേഷം 800 രൂപ കുറയുകയായിരുന്നു. വ്യാപാരി സംഘടനകൾ തമ്മിലുള്ള തർക്കങ്ങളാണ് വില രാവിലെ മാറ്റമില്ലാതെ തുടരാൻ കാരണം ആയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുറയ്ക്കാൻ ധാരണയാകുകയായിരുന്നു. അതേസമയം ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇതുവരെ നാലായിരം രൂപയോളമാണ് സ്വർണവിലയിൽ കുറവുണ്ടായത്.
Discussion about this post