വയനാട് :വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ട് . അവർ എത്രയും വേഗം സംഭവസ്ഥലത്ത് എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വിവരങ്ങൾ എല്ലാം അന്വേഷിക്കുന്നുണ്ട്. മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ചാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും മുഴുവൻ ബിജെപി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അവരെല്ലാം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും എന്നും ജോർജ് കുര്യൻ പറഞ്ഞു.
Discussion about this post