വയനാട്: വയനാട് മേപ്പാടിയിലെ ദുരന്തമുഖത്തേയ്ക്ക് പോലീസ് നായ്ക്കളായ മായയും മർഫിയും എത്തും. ഇന്ന് ഉച്ചയോടെയാണ് പോലീസ് നായ്ക്കൾ വയനാട് മേപ്പാടിയിലേയ്ക്ക് എത്തുക. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും.
30 അടി താഴ്ച്ചയിൽ നിന്നും വരെ മനുഷ്യ ശരീരം കണ്ടെത്താൻ ഇവർക്ക് കഴിയും. പെട്ടിമുടി ദുരന്തത്തിൽ മണ്ണിനടിയിൽ കിടന്നിരുന്ന എട്ടോളം മൃതദേഹങ്ങൾ കണ്ടെത്തിയത് മായയായിരുന്നു.
മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അതിനാൽ തന്നെ പോലീസ് നായ്ക്കളുടെ സഹായത്തോടെ മാത്രമേ ഇവരെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. പുഴയുടെ ഇരു ഭാഗത്തുമുള്ള വീടുകളെല്ലാം പൂർണമായി ഒലിച്ചുപോയിട്ടുണ്ട്.
Discussion about this post